ന്യൂഡൽഹി> ദേശീയപാത നിർമ്മാണം സംബന്ധിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ നടത്തിയ വാദം പൊളിച്ച് എ എ റഹീം എംപി. ദേശീയ പാത നിർമ്മാണത്തിന് കേരളം 25 ശതമാനം വിഹിതം നൽകിയെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഇന്ന് പാർലമെൻറിൽ വ്യക്തമാക്കി. എ എ റഹീം എം പിയുടെ ചോദ്യത്തിനാണ് മറുപടി ലഭിച്ചത്.
ദേശീയപാത വികസനത്തിൽ കേരളം കാലണ നൽകിയിട്ടില്ലെന്നും എന്നിട്ട് എട്ടുകാല് മമ്മൂഞ്ഞ് കളിക്കുകയാണെന്നുമാണ് സുരേന്ദ്രൻ പറഞ്ഞത്. പച്ചനുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച സുരേന്ദ്രൻ മാപ്പുപറയണമെന്നും എ എ റഹീം പറഞ്ഞു. സംസ്ഥാനത്തിന് എങ്ങനെ പാരവെയ്ക്കാം, എങ്ങനെ വികസനം മുടക്കാം എന്നൊക്കെയാണ് സുരേന്ദ്രനും സംഘവും ചെയ്യുന്നതെന്നും റഹീം പറഞ്ഞു.