ലഖ്നൗ > ഉത്തർപ്രദേശിലെ (ലഖ്നൗ) ഡോ. രാം മനോഹർ ലോഹ്യ ട്രാൻസിറ്റ് സ്പോർട്സ് ഹോസ്റ്റലിൽ വെച്ച് നടന്ന പ്രഥമ ദേശീയ ആം ബോക്സിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത കേരളാ ടീം ആറ് സ്വർണ മെഡലുകളും ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. എറണാകുളം റീജണൽ സ്പോർട്സ് സെന്ററിൽ പരിശീലിക്കുന്ന നിഷാന്ത് സുഭാഷ്, കണ്ണൻ എം എം, വാജിദ് സേട്ട്, ലിജിൻ പി ജോൺസൻ, മുഹമ്മദ് ശരീഫ്, ബിപിൻ ജോസഫ് എന്നിവരാണ് സ്വർണം നേടിയത്.
അന്താരാഷ്ട്ര ആം ബോക്സിങ് ഫെഡറേഷൻ ഇന്ത്യയിൽ അവതരിപ്പിക്കുന്ന സ്പോർട്സ് ലെവൽ മാർഷ്യൽ ആർട്സ് / സ്പോർട്സ് സംഘടനയാണ് അമേച്വർ ആം ബോക്സിങ് സ്പോർട്സ് ഫെഡറേഷൻ ഇന്ത്യ. FIT India, NITI Aayog, Azadi ka Amrit Mahotsav, Swach Barath Mission, Beti Bachao Beti Padhao, MSME… എന്നിങ്ങനെയുള്ള രാജ്യത്തിന്റെ കായിക, സംസ്ക്കാരിക, സാമൂഹിക, വിദ്യാഭ്യാസ മേഖലകളിലെ സമഗ്ര വളർച്ച മുൻനിർത്തിയുള്ള ആറോളം കേന്ദ്ര മന്ത്രാലയങ്ങളുടെയും, പദ്ധതികളുടെയും സഹായത്തോടെയുള്ള സ്പോർട്സ് സംഘടന കൂടിയാണ് അമേച്വർ ആം ബോക്സിങ് സ്പോർട്സ് ഫെഡറേഷൻ.
Full body contact, Low body contact, Touch contact, Musical form എന്നിങ്ങനെയുള്ള നാല് മത്സര ഇനങ്ങളാണ് ആം ബോക്സിങ്ങിൽ ഉള്ളത്. എറണാകുളത്ത് ‘രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം’, പൊന്നുരുന്നിയിൽ ഉള്ള ‘ഗ്ലാഡിയേറ്റർ ജിം’ എന്നിവിടങ്ങളിലാണ് ഇപ്പോൾ ‘ആം ബോക്സിങ് ‘ പരിശീലനം ഉള്ളത്.