ന്യൂഡൽഹി> 2022- 23 സാമ്പത്തിക വര്‍ഷത്തേക്കുള്ള എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിനുള്ള പലിശനിരക്ക് 8.15 ശതമാനമായി നിശ്ചയിച്ചു. കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവിന്റെ അധ്യക്ഷതയിൽ ചേർന്ന ഇപിഎഫ് ബോർഡ് ട്രസ്റ്റീസിന്റെ യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് .05% വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം 45 വർഷത്തെ ഏറ്റവും കുറഞ്ഞ പലിശ നിരക്കായ 8.1 ശതമാനമായിരുന്നു ബോർഡ് പ്രഖ്യപിച്ചത്.