ന്യൂഡല്‍ഹി> രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1805 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ രാജ്യത്ത് 10,300 കൊവിഡ് ബാധിതരുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രതിദിന പോസിറ്റീവ് നിരക്ക് 3.19 ശതമാനമാണ്.
അതേസമയം രാജ്യത്ത് കൊവിഡുമായി ബന്ധപ്പെട്ട ആറ് മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 5,30,837 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 397 പേര്‍ക്കാണ് ഒരു ദിവസത്തിനുള്ളില്‍ കൊവിഡ് ബാധിച്ചിരിക്കുന്നത്.
തൊട്ട് മുമ്പുള്ള ദിവസം 437 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 2000 കടന്നിരിക്കുകയാണ്.