മലാഗ
യൂറോ കപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ സ്പെയ്നിന് വിജയത്തുടക്കം. നോർവെയെ മൂന്ന് ഗോളിന് തോൽപ്പിച്ചു. അരങ്ങേറ്റക്കാരൻ ജോസെലു ഇരട്ടഗോൾ നേടി. മറ്റൊന്ന് ഡാനി ഓൽമോയുടെ വകയായിരുന്നു. പുതിയ കോച്ച് ലൂയിസ് ഡെ ല ഫുന്റെയുടെ കീഴിൽ ആദ്യ മത്സരമായിരുന്നു സ്പെയ്നിന്. മുന്നേറ്റക്കാരൻ എർലിങ് ഹാലണ്ട് പരിക്കു കാരണം പുറത്തായതിന്റെ ക്ഷീണവുമായാണ് നോർവെ ഇറങ്ങിയത്. കരുത്തരായ സ്പെയ്നിനെതിരെ പൊരുതാതെ അവർ കീഴടങ്ങി.
മറ്റൊരു കളിയിൽ ക്രൊയേഷ്യയെ വെയ്ൽസ് 1–-1ന് തളച്ചു. പരിക്കുസമയം അരങ്ങേറ്റക്കാരൻ നതാൻ ബ്രോഡ്ഹെഡ്ഡാണ് വെയ്ൽസിന് സമനില സമ്മാനിച്ചത്. ആന്ദ്രെ ക്രമറിച്ചിലൂടെയാണ് ക്രൊയേഷ്യ മുന്നിലെത്തിയത്. സ്വിറ്റ്സർലൻഡ് അഞ്ച് ഗോളിന് ബെലാറസിനെ തകർത്തപ്പോൾ തുർക്കി അർമേനിയയെ 2–-1നും തോൽപ്പിച്ചു.