കരിമുകള്‍(കൊച്ചി)> ബ്രഹ്മപുരത്ത് വീണ്ടും തീപിടിത്തം. സെക്ടര്‍ 1 ലാണ് തീപിടിത്തമുണ്ടായത്. 2 യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി. തീയണയ്ക്കാന്‍ ശ്രമം തുടരുന്നു.
ബ്രഹ്മപുരത്ത് തീ പിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലാ ഭരണകൂടം ഫയര്‍ഫോഴ്സ് യൂണിറ്റുകളെ നിയോഗിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ട് തന്നെ തീ കത്തി തുടങ്ങിയപ്പോള്‍ തന്നെ തീയണക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയായിരുന്നു.