ന്യൂഡൽഹി
ഇലക്ടറൽ ബോണ്ട് പദ്ധതിയുടെ നിയമസാധുത ചോദ്യം ചെയ്തുള്ള ഹർജികൾ ഭരണഘടനാ ബെഞ്ചിന് വിടണോയെന്നത് ഏപ്രിൽ 11ന് സുപ്രീംകോടതി പരിശോധിക്കും. ഭരണഘടനാപരമായി ഏറെ പ്രാധാന്യമുള്ള വിഷയമാണെന്നും ജനാധിപത്യസംവിധാനത്തെ തന്നെ പ്രതികൂലമായി ബാധിക്കുന്നതാണ് ഇലക്ടറൽ ബോണ്ട് പദ്ധതിയെന്നും ഹർജിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ഷാദൻ ഫറാസത്ത് വാദിച്ചു.
കേന്ദ്ര സർക്കാരിന്റെ ഇലക്ടറൽ ബോണ്ട് പദ്ധതിയുടെ നിയമസാധുത ചോദ്യംചെയ്ത് സിപിഐ എമ്മും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസുമാണ് സുപ്രീംകോടതിയെ സമീപിച്ചത്.