ന്യൂഡൽഹി> പോപ്പുലർ ഫ്രണ്ട് നിരോധനം യുഎപിഎ ട്രൈബ്യൂണൽ ശരിവച്ചു. ജസ്റ്റിസ് ദിനേശ് കുമാർ ശർമ അധ്യക്ഷനായ ട്രൈബ്യൂണലാണ് നിരോധനം ശരിവെച്ചത്.
2022 സെപ്റ്റംബർ 28 നാണ് പോപ്പുലർ ഫ്രണ്ടിനെയും എട്ട് അനുബന്ധ സംഘടനകളെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്. അഞ്ച് വർഷത്തേക്കായിരുന്നു നിരോധനം.