തിരുവനന്തപുരം> രാഷ്ട്രപതി പദവിയിലെത്തിയ ആദ്യ മലയാളിയായ കെ ആര് നാരായണന്റെ സ്മരണക്കായി തപാല്‍ സ്റ്റാമ്പ് പുറത്തിറക്കണമെന്നാവശ്യപ്പെട്ട് മന്ത്രി കെ രാധാകൃഷ്ണന് ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറലിന് കത്തയച്ചു. പട്ടികജാതി വിഭാഗത്തില്‍ നിന്നും ഇന്ത്യയുടെ പ്രഥമ പൗരനായ ആദ്യ വ്യക്തിയാണ് കെ ആര് നാരായണന്.
ജപ്പാന്, ഇംഗ്ലണ്ട്, തായ്ലന്റ് എന്നീ രാജ്യങ്ങളില്‍ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയായി പ്രവര്‍ത്തിച്ച അദ്ദേഹം ഒറ്റപ്പാലം ലോക്സഭ മണ്ഡലത്തെ തുടര്‍ച്ചയായി 3 തവണ പ്രതിനിധീകരിച്ചിരുന്നു. കേന്ദ്രമന്ത്രിയും 1992 ല്‍ ഉപരാഷ്ട്രപതിയുമായിരുന്ന കെ ആര് നാരായണന് 1997 ല്‍ ഇന്ത്യയുടെ പത്താമത് രാഷ്ട്രപതിയായി.
അദേഹത്തിന്റേതൊഴികെ ഇന്നേവരെയുള്ള രാഷ്ട്രപതിമാരുടെ സ്മരണാര്‍ഥം സ്റ്റാമ്പുകള്‍ പുറത്തിറക്കിയിട്ടുണ്ടെന്നും കത്തില്‍ മന്ത്രി ചൂണ്ടിക്കാട്ടി.