ന്യൂഡൽഹി > ഡല്‍ഹിയില്‍ യുവതിയുടെ ശരീരഭാഗങ്ങള്‍ പ്ലാസ്റ്റിക് കവറില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. സരായ് കാലെ ഖാനിലാണ് സംഭവം. മെട്രോ സ്റ്റേഷന് നിര്‍മാണം നടക്കുന്നതിനു സമീപമാണ് യുവതിയുടെ തല ഉൾപ്പെടെയുള്ള ശരീര ഭാഗങ്ങളാണ് കണ്ടെത്തിയത്. ശരീരഭാഗങ്ങൾ ആരുടേതാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. കണ്ടെടുത്ത ശരീരഭാഗങ്ങള്‍ പൊലീസ് എയിംസ് ട്രോമ സെന്ററിലേക്ക് പരിശോധനയ്ക്കയച്ചു. മൃതദേഹം കണ്ടെത്തിയ സ്ഥലം ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചു വരികയാണ്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.