ശ്രീനഗര്> പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയില് ജമ്മു ഭരണകൂടത്തെ കബളിപ്പിച്ചയാള് അറസ്റ്റിൽ. ഗുജറാത്ത് സ്വദേശിയായ കിരണ് ഭായ് പട്ടേലാണ് അറസ്റ്റിലായത്. ഇസഡ് പ്ലസ് സുരക്ഷ, ബുള്ളറ്റ് പ്രൂഫ് എസ് യു വി യാത്ര, ഔദ്യോഗിക താമസം എന്നിവയാണ് കിരണ് ഭായ് പട്ടേലിനായി സർക്കാർ ഒരുക്കിയത്.
ഈ വര്ഷം തുടക്കത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ജീവനക്കാരനെന്ന വ്യാജേന ഇയാൾ ശ്രീനഗറിലെത്തിയത്. പത്തുദിവസം മുന്പ് അറസ്റ്റിലായ കിരണ് ഭായ് പട്ടേലിനെ കോടതി ജുഡിഷ്യല് കസ്റ്റഡിയില് വിട്ടതോടെയാണ് ഇതുസംബന്ധിച്ച് കൂടുതല് വിവരങ്ങള് പുറത്തുവന്നത്. ഇയാളെ തിരിച്ചറിയുന്നതില് വീഴ്ച സംഭവിച്ച രണ്ടു പൊലീസ് ഉദ്യോഗസ്ഥര്ക്കെതിരെ നടപടി ആരംഭിച്ചിട്ടുണ്ട്.
“…and also intentionally induced people to do and also to omit to do activities, under a well-knit plan for securing monetary as well as material benefits.”
Video of Kiran walking with security cover he was provided in Kashmir. He has visited Kashmir twice in last 4 months. pic.twitter.com/40wo3t2Mab
— Ieshan Wani (@Ieshan_W) March 17, 2023