ലണ്ടൻ
ബിബിസിയിൽ വാർത്തകൾ തയ്യാറാക്കുന്നതിലും അവതരിപ്പിക്കുന്നതിലും ബ്രിട്ടീഷ് സർക്കാർ തുടർച്ചയായി കൈകടത്തിയെന്ന് വെളിപ്പെടുത്തി ദി ഗാർഡിയൻ പത്രം. 2020 മുതൽ 2022 വരെയുള്ള വിവിധ ഇ– -മെയിൽ സന്ദേശങ്ങള്‍ തെളിവായ് പുറത്തുവിട്ടു. സർക്കാർ നിർദേശത്തിന്റെ ഭാഗമായി കോവിഡിന്റെ തുടക്കത്തിൽ നിയന്ത്രണങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ ‘ലോക്ക്ഡൗൺ’ എന്ന വാക്ക് ഉപയോഗിക്കരുത് എന്നതടക്കമുള്ള നിർദേശം ബിബിസി ജീവനക്കാർക്ക് നൽകി. ലേബർ പാർടിയെ കടന്നാക്രമിക്കുന്ന വാർത്തകൾ നൽകാനും ബിബിസിക്ക് സമ്മർദമുണ്ടായി. രാഷ്ട്രീയ വിഷയങ്ങളിൽ മൗനം പാലിച്ചതിന് ജീവനക്കാരെ അഭിനന്ദിക്കുന്ന സീനിയർ എഡിറ്ററുടെ സന്ദേശവും ഗാർഡിയൻ പുറത്തുവിട്ടു.