ന്യൂഡൽഹി> ത്രിപുരയിലെ ക്രമസമാധാന തകർച്ച ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എ എ റഹീം എംപി രാജ്യസഭ ചെയർമാന് നോട്ടീസ് നൽകി. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ത്രിപുരയിലെ ബിജെപി, പ്രതിപക്ഷ കക്ഷികൾക്ക് നേരെ അതിക്രൂരമായ ആക്രമണമാണ് അഴിച്ചുവിടുന്നത്. സാധാരണക്കാരുടെയും തൊഴിലാളികളുടെയും വീടുകളും ജീവനോപാധികളും നശിപ്പിക്കുന്നു.
സ്ത്രീകളെയും കുട്ടികളെയുമടക്കം ഉപദ്രവിക്കുന്ന സ്ഥിതിയാണുള്ളത്. സംസ്ഥാനത്തെ ക്രമസമാധാനം തകർന്ന അവസ്ഥയിൽ ചട്ടം 267 അനുസരിച്ച് രാജ്യസഭയുടെ മറ്റ് അജണ്ടകൾ നിർത്തിവെച്ച് ഈ വിഷയം അടിയന്തിരമായി ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ടാണ് രാജ്യസഭാ ചെയർമാന് നോട്ടീസ് നൽകിയത്.