മുണ്ടക്കയം
“മുടങ്ങാതെ സർക്കാർ പെൻഷൻ നൽകുന്നുണ്ട്. അതിലാണ് ജീവിതം നിലനിൽക്കുന്നത്. അതിന് നന്ദി അറിയിക്കണം’ –പൂഞ്ഞാർ വടക്കേൽ തങ്കമ്മയ്ക്ക് ജാഥാക്യാപ്റ്റനെ കണ്ടുപറയാൻ ഇതായിരുന്നു ആവശ്യം.
സഹോദരന്റെ മരണത്തെ തുടർന്ന് തനിച്ചാണ് എഴുപതുകാരിയായ തങ്കമ്മയുടെ ജീവിതം. ഏക വരുമാനം വീടിനോട് ചേർന്ന തുടങ്ങിയ പെട്ടിക്കടയും. കോവിഡ് വന്നതോടെ കട നിർത്തി. മുടങ്ങാതെ ലഭിക്കുന്ന വർധക്യ പെൻഷൻ മാത്രമാണ് വരുമാനം. മുണ്ടക്കയത്തെ സ്വീകരണ കേന്ദ്രത്തിലെത്തിയ തങ്കമ്മ എം വി ഗോവിന്ദനെ കാണാനുള്ള ആഗ്രഹം ചുവപ്പു സേനാംഗത്തോട് പ്രകടിപ്പിച്ചു.
സ്വീകരണം കഴിഞ്ഞിറങ്ങിയ ജാഥാ ക്യാപ്റ്റനോട് ചുവപ്പ് സേനാംഗം വിവരമറിയിച്ചു. ഉടൻ ക്യാപ്റ്റൻ തങ്കമയുടെ അരികിലേക്ക്. കൈയിലിരുന്ന ചുവന്ന മാലയണിയിക്കാൻ അവർ ശ്രമിച്ചപ്പോൾ കഴുത്തിലുണ്ടായിരുന്ന ഷാൾ തങ്കമ്മയെ അണിയിച്ച് അദ്ദേഹം ചേർത്തുനിർത്തി . നിരാലംബരെ ഇടത് സർക്കാർ ചേർത്ത് നിർത്തുന്നതിന്റെ നേർസാക്ഷ്യമാണ് തങ്കമ്മ.