ആര്യനാട്> ട്രെയിൻ യാത്രയ്ക്കിടെ അപകടത്തിൽപ്പെട്ട് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് എസ്ഐ മരിച്ചു. കോട്ടയ്ക്കകം അണയ്ക്കര ശിശിരത്തിൽ കെ അനിൽ കുമാർ (55) ആണ് മരിച്ചത്. ട്രെയിനിൽനിന്ന് മൊബൈലിൽ സംസാരിക്കുന്നതിനിടെ തുറന്നുവച്ച വാതിൽ വന്ന് ഇടിച്ച് വീഴുകയായിരുന്നു. ശനിയാഴ്ച രാത്രിയിൽ തൃച്ചിയിൽനിന്ന് ജോലിസ്ഥലമായ ദിണ്ഡിവനം റെയിൽവേ സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് അപകടം. മൊബൈൽ സിഗ്നൽ ലഭിക്കാത്തതിനെ തുടർന്ന് എസി കോച്ചിന്റെ വാതിൽതുറന്ന് സംസാരിക്കുന്നതിനിടെയാണ് അപകടമെന്ന് ബന്ധുക്കൾ പറഞ്ഞു.
ട്രെയിൻ റെയിൽവേ സ്റ്റേഷനിൽ എത്തിയിട്ടും അനിൽ കുമാറിനെ കാണാത്തതിനാൽ നടത്തിയ അന്വേഷണത്തിലാണ് വിജനമായ സ്ഥലത്ത് മ്യതദേഹം കണ്ടെത്തിയത്. മൃതദേഹം തിങ്കളാഴ്ച രാവിലെ നാട്ടിൽ എത്തിച്ച് ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.
ഭാര്യ: റോസ്ലിൻ. മകൻ: നിഖിൽ.