ന്യൂല്ഹി> മനീഷ് സിസോദിയയെ മാര്ച്ച് 20വരെ ജുഡീഷ്യല് കസ്റ്റഡിയില് വിട്ടു.ഡല്ഹിയിലെ തിഹാര് ജയിലിലേക്കാണ് സിസോദിയയെ മാറ്റുന്നത്. സിസോദിയയെ കസ്റ്റഡിയില് ചോദ്യം ചെയ്യാനുള്ള കാലാവധി ഇന്ന് അവസാനിച്ചിരുന്നു. ഇതേ തുടര്ന്നാണ് റോസ് അവന്യൂ കോടതി സിസോദിയയെ 14 ദിവസത്തേക്ക് ജുഡീഷ്യല് കസ്റ്റഡിയില് വിട്ടത്. ഇതിനിടയില് ആവശ്യമെങ്കില് സിസോദിയയെ കസ്റ്റഡിയില് ആവശ്യപ്പെട്ടേക്കാമെന്നും സിബിഐ വ്യക്തമാക്കിയിട്ടുണ്ട്.
മാധ്യമങ്ങളും പാര്ട്ടി പ്രവര്ത്തകരും ചേര്ന്ന് വിഷയം രാഷ്ട്രീയവത്കരിക്കുന്നുവെന്നാണ് സിബിഐ വാദം. സിസോദിയ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും അറസ്റ്റിനെതിരായ സമ്മര്ദ്ദങ്ങള് സാക്ഷികളെ സമ്മര്ദ്ദത്തിലാക്കുന്നുവെന്നും സിബിഐ കോടതിയില് പറഞ്ഞു. ഡയറി, ഭഗവത്ഗീത, കണ്ണട എന്നിവ സെല്ലില് ഉപയോഗിക്കാനും സിസോദിയക്ക് കോടതി അനുമതി നല്കിയിട്ടുണ്ട്.
ഫെബ്രുവരി 26ന് സിബിഐ ആസ്ഥാനത്ത് ഹാജരായ സിസോദിയയെ എട്ടുമണിക്കൂറിലേറെ ചോദ്യം ചെയ്തതിന് ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഏഴുദിവസമായി സിബിഐ കസ്ഡിയിലായിരുന്നു സിസോദിയ. ദില്ലി മദ്യനയ അഴമതിക്കേസിലാണ് സിസോദിയയുടെ അറസ്റ്റ്. സിസോദിയയുടെ അറസ്റ്റിനെതിരെ കോണ്ഗ്രസ് ജെഡിയു ഇതര പ്രതിപക്ഷ പാര്ട്ടികള് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.