തിരുവനന്തപുരം> ബിജെപി വിരുദ്ധ വോട്ട് ഏകോപിതമായി ചെയ്യാന്‍ സാധിച്ചാല്‍ ബിജെപിയെ തോല്‍പ്പിക്കാനാകുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ജനകീയ പ്രതിരോധ ജാഥയുമായി ബന്ധപ്പെട്ട് മാധഥ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രൈസ്തവര്‍ക്ക് നിര്‍ണായക സ്വാധീനമുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി നേടിയ വിജയം ക്രൈസ്തവര്‍ക്ക് നിര്‍ണായക സ്വാധീനമുള്ള കേരളത്തിലും ആവര്‍ത്തിക്കുമെന്നാണ് ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കറുടെ പ്രസ്താവന. മതനിരപേക്ഷതക്കും ജനാധിപത്യബോധത്തിനും ശക്തമായ അടിത്തറയുള്ള കേരളം ബിജെപിയുടെ വര്‍ഗീയ-വിദ്വേഷ അജന്‍ഡയെ ഒരിക്കലും സ്വീകരിക്കില്ല.
ത്രിപുരയില്‍ സിപിഐ എം മികച്ച മുന്നേറ്റം നടത്തി.ബിജെപി രക്ഷപ്പെട്ടത് നേരിയ രീതിയിലാണെന്നും ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു.
56 ശതമാനം വോട്ട് ബിജെപിയ്ക്ക് എതിരായി ലഭിച്ചു. നല്ല രീതിയില്‍ വോട്ട് കുറയുകയാണ്. 11 ശതമാനം വോട്ട് കുറഞ്ഞു. സിപിഐ എം ത്രുപരയില്‍ ശക്തമായ ചെറുത്ത് നില്‍പ്പ് നടത്തി. പ്രധാനമന്ത്രി അടക്കമുള്ളവരുടെ പ്രചരണം ഉണ്ടായിട്ടും നല്ല രീതിയില്‍ ആത്മവിശ്വാസത്തോട് കൂടി സിപിഐ എം തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചു. ത്രിപുരയില്‍ സിപിഐ എം ഉയര്‍ത്തിയത് ശരിയായ രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു.
കാര്യലാഭത്തിന് വേണ്ടിയല്ല, ഇന്ത്യന്‍ രാഷ്ട്രീയത്തിന് വേണ്ടിയാണ് സംസാരിക്കുന്നത്. ഇന്നത്തെ ഇന്ത്യന്‍ പരിതസ്ഥിതിയില്‍ ബിജെപിയെ തോല്‍പ്പിക്കണം. ഞങ്ങള്‍ കാണുന്ന രാഷ്ട്രീയമിതാണ്. ഓരോ യൂണിറ്റായി സംസ്ഥാനത്തെ എടുക്കണം. അവിടെ ബിജെപി ഇതര വോട്ടുകള്‍ മുഴുവന്‍ ഏതേത് മണ്ഡലത്തില്‍ ഏതേത് പാര്‍ട്ടിക്ക് എന്ന് കണക്കാക്കി ജയിക്കാന്‍ സാധിക്കുന്ന നിലപാട് സ്വീകരിച്ചാല്‍ ബിജെപി 2024ല്‍ തോല്‍ക്കും.
സിപിഐ എമ്മിന്റ വാര്‍ത്തയായി മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വരുന്ന വാര്‍ത്തകളോട് ഈ പാര്‍ട്ടിക്ക് ലവലേശം ഭയമില്ലെന്നും എം വി ഗോവിന്ദന് പറഞ്ഞു.