തിരുവനന്തപുരം
തെക്കേ ഇന്ത്യയിൽനിന്ന് ഫാസിസ്റ്റുകളെ പുറത്താക്കാൻ ഒന്നിച്ച് പ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് തമിഴ്നാട് മുഖ്യന്ത്രി എം കെ സ്റ്റാലിൻ. സ്റ്റാലിന് പിറന്നാൾ ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കുവച്ച ട്വീറ്റിന് മറുപടിയായാണ് സ്റ്റാലിന്റെ മലയാളത്തിലുള്ള മറുപടി. ആശംസകൾക്ക് നന്ദി സഖാവെ എന്ന് തുടങ്ങുന്ന കുറിപ്പാണ് സ്റ്റാലിൻ പങ്കുവച്ചത്.
“കേരളവും തമിഴ്നാടും തമ്മിലുള്ള ഊഷ്മളബന്ധം കാത്തുസൂക്ഷിക്കുന്നതിന് താങ്കൾ നടത്തുന്ന പ്രവർത്തനം പ്രശംസനീയമാണ്. ഫെഡറലിസത്തിന്റെയും മതേതരത്വത്തിന്റെയും മാതൃഭാഷകളുടെയും സംരക്ഷണത്തിൽ നിങ്ങൾ ഹൃദയങ്ങൾ കീഴടക്കി. നിങ്ങൾക്ക് സന്തോഷവും ആരോഗ്യവും വിജയവും നേരുന്നു’ എന്നായിരുന്നു മുഖ്യമന്ത്രി ആശംസാ സന്ദേശത്തിൽ കുറിച്ചത്.