ന്യൂഡല്‍ഹി> ത്രിപുരയില്‍ ബിജെപിക്ക് തുടര്‍ഭരണം പ്രവചിച്ച് സീ ന്യൂസിന്റെയും ഇന്ത്യാ ടുഡേയുടെയും എക്സിറ്റ് പോള്‍ പ്രവചനം. ബിജെപി 36 മുതല്‍ 45 സീറ്റ് നേടുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ നല്കുന്ന സൂചന. ഇടത് സഖ്യം 6 മുതല്‍ 11 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. തിപ്ര മോത അപ്രതീക്ഷിത മുന്നേറ്റം നടത്തുമെന്നും എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു.