കണ്ണൂർ > ഒരു വിഭാഗം മാധ്യമങ്ങൾ തനിക്കെതിരെ വ്യക്തിഹത്യ നടത്തുകയാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കൊച്ചിയിലെത്തിയത് ആശുപത്രിയിൽ ചികിത്സയിലുള്ള രോഗബാധിതനായ പ്രവർത്തകനെ കാണാനാണെന്നും ഇ പി മാധ്യമങ്ങളോട് പറഞ്ഞു.
സിപിഐ എം ജാഥയിൽ പങ്കെടുക്കുന്നില്ലെന്ന വാർത്തകൾക്ക് അൽപായുസ് മാത്രമാണുള്ളത്. ചൊവ്വാഴ്ചയാണ് കൊച്ചിയിലെത്തിയത്. വെണ്ണല തൈക്കാട്ട് ക്ഷേത്രത്തിലെ ചടങ്ങിൽ പങ്കെടുത്തത് ഭാരവാഹിയായ എം പി മുരളി ക്ഷണിച്ചതിനാലാണ്. ഇത് നേരത്തെ തീരുമാനിച്ചതായിരുന്നില്ല. കെ വി തോമസ് അടക്കമുള്ളവർ അവിടെ ഉണ്ടായിരുന്നു. വൃദ്ധമാതാവിനെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്തത് മാധ്യമങ്ങൾ ബോപൂർവം വളച്ചൊടിക്കുകയാണ്. മാധ്യമ ഗൂഢാലോചന നടക്കുകയാണെന്നും ഇ പി പറഞ്ഞു.