കളമശേരി
ഏലൂർ നഗരസഭാ വാർഷികപദ്ധതിയിൽ മട്ടുപ്പാവിൽ കൃഷി പദ്ധതി ആരംഭിച്ചു. വാർഡ് സഭ തെരഞ്ഞെടുത്ത ഗുണഭോക്താക്കൾക്ക് ചട്ടിയും വിത്തും തൈകളും മറ്റു സാമഗ്രികളും നൽകുന്നതാണ് പദ്ധതി. 30––ാംവാർഡിൽ നടന്ന ചടങ്ങ് ചെയർമാൻ എ ഡി സുജിൽ ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരംസമിതി ചെയർമാൻ ടി എം ഷെനിൻ, കൗൺസിലർ ചന്ദ്രിക രാജൻ, കൃഷി ഓഫീസർ അഞ്ജു മറിയം എന്നിവർ പങ്കെടുത്തു.














