ദുബായ് > ഓർമ അംഗങ്ങളുടെ കായിക അഭിരുചികൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഓർമ ഖിസൈസ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഷാർജ ഇംഗ്ലീഷ് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് ക്രിക്കറ്റ് ടൂർണമെൻറ് സംഘടിപ്പിച്ചു.
യുഎഇ ദേശീയ ക്രിക്കറ്റ് താരം ശ്രീ വിഷ്ണു സുകുമാരൻ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ഓർമ്മ ജനറൽ സെക്രട്ടറി അനീഷ് മണ്ണാർക്കാട്, പ്രസിഡണ്ട് റിയാസ് കൂത്തുപറമ്പ്, ട്രഷറർ സാദിഖ്, സ്പോർട്സ് കൺവീനർ അഡ്വക്കറ്റ് ഗിരിജ,സെക്രട്ടറി സഫർ റഹ്മാൻ,വൈസ് പ്രസിഡണ്ട് സുജിത എന്നിവരും പങ്കെടുത്തു. ഖിസൈസ് മേഖലാ ഭാരവാഹികളായ ബിജു വാസുദേവ്, അബ്ദുൾ ഖാദർ,പ്രജോഷ്,ഫിറോസ് എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. മേഖല അടിസ്ഥാനത്തിലുള്ള ടീമുകളുടെ മത്സരങ്ങൾക്കൊടുവിൽ ഓർമ ബര്ദുബായ് മേഖല കമ്മിറ്റി വിന്നേഴ്സ് ട്രോഫിയും ഓർമ ദേര മേഖല കമ്മിറ്റി റണ്ണേഴ്സ് ട്രോഫിയും കരസ്ഥമാക്കി.















