തൃശൂർ> കേരള പൊലീസ് സേനയിലേക്ക് ആദ്യ റിപ്പോർട്ടമാർമാരുടെ ബാച്ച് പുറത്തിറങ്ങി. ബാച്ചിൽ എട്ടുപേരിൽ ആറും വനിതകളാണ്. ആദ്യമായാണ് വനിതകളെ ഈ പരിശീലനത്തിന് തെരഞ്ഞെടുത്തത്. റിപ്പോർട്ടേഴ്സ് (ഗ്രേഡ് 2– മലയാളം) തസ്തികയിലാണ് നിയമനം. ഓരോ ജില്ലയിലേയും സ്പെഷ്യൽ ബ്രാഞ്ച് സിഐഡി ഡിറ്റാച്ച്മെന്റുകളിലേക്കാണ് നിയമനം.
രാമവർമപുരം പൊലീസ് അക്കാദമി പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന ഓത്ത് ടേക്കിങ് സെറിമണിയിൽ കേരള പൊലീസ് അക്കാദമി ഡയറക്ടർ ഗോപേഷ് അഗർവാൾ മുഖ്യാതിഥിയായി. ഇവർക്ക് ഔട്ട്ഡോർ പരിശീലനത്തിൽ പരേഡ്, ശാരീരികക്ഷമത പരിശീലനം. ഡ്രിൽ, ലത്തി, മോബ് ഓപറേഷൻ, ഒബിക്കിൾ, ഫീൽഡ് ക്രാഫ്റ്റ്. മാപ്പ് റീഡിങ്ങ്, ഫീൽഡ് എൻജിനീയറിങ്ങ് കൗണ്ടർ ലെഫ്റ്റ് വിങ്ങ് എക്സ്ടിമിസം, കൗണ്ടർ അർബൻ ടെററിസം, ബോംബ് ഡിറ്റക്ഷൻ, വിഐപി സെക്യൂരിറ്റി, ജെങ്കിൾ ട്രെയിനിംഗ് കരാട്ടേ യോഗ, ഹൈ ആൾട്ടിറ്റ്യൂഡ് ട്രെയിനിംഗ്, കോസ്റ്റൽ സെക്യൂരിറ്റി ട്രെയിനിംഗ് എന്നി പരിശീലനങ്ങൾ നൽകി.
അത്യാധുനിക ആയുധങ്ങളായ എ കെ 47, ഇൻസാസ്, എസ്എൽആർ, എൽഎംജി, ഗ്ലോക്ക് പിസ്റ്റൾ, കർട്ടിൻ, സ്റ്റൺ ഗൺ എന്നിവയിലും പരിശീലനം നേടി. ഇൻഡോർ പരിശീലനത്തിൽ ഇന്ത്യൻ ഭരണഘടന, ഇന്ത്യൻ ശിക്ഷാ നിയമം, ക്രിമിനൽ നടപടി ക്രമം, തെളിവ് നിയമം, മറ്റ് നിയമങ്ങൾ, പോലീസ് സ്റ്റേഷൻ മാനേജ്മെന്റ്, ട്രാഫിക്ക് ഡ്യൂട്ടി, ട്രാഫിക്ക് മാനേജ്മെന്റ്, കേസന്വേഷണം, വിഐപി ബന്തവസ്സ്, ഇന്റേണൽ സെക്യൂരിറ്റി ബോംബ് ഡിറ്റക്ഷൻ ആന്റ് ഡിസ്പോസൽ, ഡിസാസ്റ്റർ മാനേജ്മെന്റ്, ഫോറൻസിക് സയൻസ്, ഫോറൻസിക് മെഡിസിൻ, കംപ്യൂട്ടർ, സൈബർ കുറ്റകൃത്യങ്ങൾ, ക്രിമിനോളജി, പിനോളജി, വിക്ടിമോളജി, സ്ത്രീകൾ, കുട്ടികൾ, പ്രായമായവർ, ജെൻഡർ ന്യൂട്രൽസ് തുടങ്ങിയവരോടുള്ള പെരുമാറ്റം, പരിസ്ഥിതിക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയൽ, ഫസ്റ്റ് എയ്ഡ് തുടങ്ങിയ വിഷയങ്ങളിൽ, ക്ലാസ്സ് റൂം: പരിശീലനവും ആയുധപരിശീലനം, ഫയറിംഗ്, സെൽഫ് ഡിഫൻസ്, നീന്തൽ, ഡ്രൈവിംഗ് പരിശീലനവും ലഭ്യമാക്കി.
കോസ്റ്റൽ സെക്യൂരിറ്റി പ്രായോഗിക പരിശീലനം കോസ്റ്റ് ഗാർഡ് ആസ്ഥാനത്തും, കൊച്ചി നേവൽ ബേസിലും, ഫോറൻസിക് മെഡിസിൻ പ്രായോഗിക പരിശീലനം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും ലഭ്യമാക്കി. മലപ്പുറം സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഭീകര വിരുദ്ധ പരിശീലനവും, ഹൈ ആൾട്ടിട്യൂഡ് പരിശീലനവും നൽകി. പരിശീലനം പൂർത്തിയാക്കിയവരിൽ അടിസ്ഥാന യോഗ്യതയായ പ്ലസ്ടുവും ഷോർട്ട് ഹാൻഡും ഉള്ള ഒരാളും ഡിപ്ലോമ ഉള്ള 4 പേരും ബിരുദമുള്ള 2 പേരും ബിരുദാനന്തര ബിരുദ യോഗ്യതയുള്ള ഒരാളുമാണുള്ളത്.