തിരുവനന്തപുരം> ക്ലിഫ് ഹൗസിന് മുന്നിലേക്ക് നടത്തിയ മാർച്ചിൽ അക്രമം അഴിച്ചുവിട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. സമരം നടത്തിയ യൂത്ത് കോൺഗ്രസുകാർ പൊലീസിനെ വളഞ്ഞിട്ടാക്രമിച്ചു. പരിക്കേറ്റ പേരൂർക്കട എസ്എപി ക്യാംപിലെ പൊലീസുകാരൻ ആനന്ദിനെ പരിക്കുകളോടെ മെഡി. കോളേജിൽ പ്രവേശിപ്പിച്ചു.
ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാർച്ച് പൊലീസ് ബാരിക്കേഡ് വച്ചു തടഞ്ഞു. പ്രവർത്തകർ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് മറിച്ചിടാനും മറികടക്കാൻ ശ്രമിച്ചു. തുടർന്ന് പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ച് അക്രമികളെ പിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും വീണ്ടും സംഘടിച്ചെത്തിയ പ്രവർത്തകർ പൊലീസിനെതിരെ അക്രമം അഴിച്ചുവിടുകയായിരുന്നു. സംഘർഷത്തെ തുടർന്ന് ഏറെ നേരെ സ്തംഭിച്ചു.