തിരുവനന്തപുരം> മാതൃഭാഷാദിനത്തിൽ പാട്ടുപാടി സദസിനെ കയ്യിലെടുത്ത് മന്ത്രി സജി ചെറിയാൻ. ജീവിതത്തിൽ ആദ്യമായി പാടുന്നു എന്ന മുഖവരയോടെയായിരുന്നു പാടി തുടങ്ങിയത്. ‘മലയാളഭാഷ തൻ മാദകഭംഗി നിൻ മലർ മന്ദഹാസമായ് വിരിയുന്നു’ എന്ന ഗാനമാണ് മന്ത്രി പാടിയത്. ഗാനരചന നിർവഹിച്ച ശ്രീകുമാരൻ തമ്പിയെ വേദിയിലിരുത്തിയായിരുന്നു ആലാപനം.
മാതൃഭാഷാ ദിനാചരണത്തിന്റെ ഭാഗമായി മലയാളം മിഷൻ സംഘടിപ്പിച്ച മൂന്നാമത് മലയാണ്മ അധ്യാപക പരിശീലന ശിൽപ്പശാലയുടെ ഉദ്ഘാടനവും ഭാഷാ പുരസ്കാരങ്ങളുടെ വിതരണവും നിർവഹിക്കുകയായിരുന്നു മന്ത്രി. മലയാളം മിഷന്റെ 2023ലെ മാതൃഭാഷാ പുരസ്കാരങ്ങൾ മന്ത്രി വിതരണം ചെയ്തു.















