ഹൈദരാബാദ് > ഹൈദരാബാദിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നാല് വയസുകാരന് ദാരുണാന്ത്യം. നിസാമാബാദ് സ്വദേശി ഗംഗാധറിന്റെ മകൻ പ്രദീപ് ആണ് മരിച്ചത്. ഗംഗാധർ സുരക്ഷാ ജീവനക്കാരനായി ജോലിചെയ്യുന്ന സ്ഥാപനത്തിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് തെരുവുനായ്ക്കൾ കുട്ടിയെ ആക്രമിച്ചത്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഞായറാഴ്ചയാണ് സംഭവം. കുട്ടി ഒറ്റയ്ക്ക് ആളൊഴിഞ്ഞ തെരുവിൽ കറങ്ങുന്നതിനിടെ നായ്ക്കൾ കുരച്ചുകൊണ്ട് ആക്രമിക്കുന്നതും, തുടർന്ന് വസ്ത്രങ്ങളിൽ കടിച്ച് കുട്ടിയെ നിലത്ത് വലിച്ചിടുന്നതും വീഡിയോയിൽ കാണാം. കുട്ടി രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും നായ്ക്കൾ വളയുകയായിരുന്നു. താഴെ വീണതോടെ എല്ലാ ഭാഗത്തുനിന്നും ആക്രമിച്ച് പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പൊലീസിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Hyderabad: Street Dog Attack 4 year old Boy, dies pic.twitter.com/kqMb52dGqB
— Sandeep Panwar (@tweet_sandeep) February 21, 2023