കൊച്ചി : സലിംകുമാർ , ജോണി ആൻ്റണി , കനി കുസൃതി , വിജയരാഘവൻ , അനാർക്കലി മരിക്കാർ , മീരാ വാസുദേവ് , മഖ്ബൂൽ സൽമാൻ , അപ്പാനി ശരത്ത് തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന കിർക്കൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
നാടക പ്രവർത്തകരടക്കം ഇരുപത്തഞ്ചോളം പുതു മുഖങ്ങളും ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്ന ചിത്രം 2005 കാലഘട്ടത്തിൽ കോട്ടയത്തിനടുത്തുള്ള ഗ്രാമത്തിൽ നടക്കുന്ന ഒരു പെൺകുട്ടിയുടെ മരണവും അതിനോടനുബന്ധിച്ച് ലോക്കൽ പോലീസ് നടത്തുന്ന അന്വേഷണവും , പ്രചോദനമാകുന്ന കഥയിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ കൂടെ പ്രേക്ഷകരെയും കുറ്റം തെളിയിക്കുന്നതിൽ പങ്കാളികളാക്കുന്ന മേക്കിങ്. സസ്പെൻസുകളിലൂടെ, ഒരു അന്വേഷണാത്മക ത്രില്ലർ.
മികച്ച നിർമ്മാതാവിനുള്ള ഇത്തവണത്തെ ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയ ” മാത്യു മാമ്പ്ര” യുടെ മാമ്പ്ര സിനിമാസാണ് കിർക്കൻ്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്. ഔൾ മീഡിയ എന്റർടൈമെൻസിന്റെ അജിത് നായർ , ബിന്ദിയ അജീഷ് , രമ്യ ജോഷ് എന്നിവർ ചിത്രത്തിൻ്റെ സഹ നിർമ്മാതാക്കളാകുന്നു. മേജർ രവി ഉൾപ്പടെ ഒട്ടേറെ സംവിധായകർക്കൊപ്പം പ്രവർത്തിച്ച ജോഷാണ് കിർക്കന്റെ കഥ , തിരക്കഥ , സംഭാഷണം, സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത്. പൂതൻ , തുമ്പി എന്നീ കലാസൃഷ്ട്ടികളിലൂടെ പ്രേക്ഷക പ്രശംസ നേടിയ സംവിധായകനാണ് ജോഷ്. ഗൗതം ലെനിൻ രാജേന്ദ്രൻ കിർക്കന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു.
മണികണ്ഠൻ അയ്യപ്പയാണ് സംഗീതവും പശ്ചാത്തല സംഗീതവും ചെയ്തിരിക്കുന്നത്. എഡിറ്റർ : രോഹിത് വി എസ്. പ്രോജക്ട് ഡിസൈനർ : ഉല്ലാസ് ചെമ്പൻ .ഗാനരചന : ജ്യോതിഷ് കാശി , ആർ ജെ അജീഷ് സാരംഗി , സാഗർ ഭാരതീയം. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : അമൽ വ്യാസ് . പ്രൊഡക്ഷൻ കൺട്രോളർ : ഡി മുരളി. ഫിനാൻസ് കൺട്രോളർ : ഡില്ലി ഗോപൻ. മേക്കപ്പ് : സുനിൽ നാട്ടക്കൽ. ആർട്ട് ഡയറക്ടർ: സന്തോഷ് വെഞ്ഞാറമ്മൂട് . വസ്ത്രാലങ്കാരം : ഇന്ദ്രൻസ് ജയൻ . കൊറിയോഗ്രാഫർ : രമേഷ് റാം . സംഘട്ടനം : മാഫിയ ശശി . കളറിസ്റ്റ് : ഷിനോയ് പി ദാസ് . റെക്കോർഡിങ് : ബിനൂപ് എസ് ദേവൻ . സൗണ്ട് മിക്സിങ് : ഡാൻ ജോസ് . പി ആർ ഒ : പി ശിവപ്രസാദ് . സ്റ്റിൽസ് : ജയപ്രകാശ് അത്തലൂർ. ഡിസൈൻ : കൃഷ്ണ പ്രസാദ്.
















