ലണ്ടൻ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാർകസ് റാഷ്ഫഡിന്റെ കാലുകളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് കുതിപ്പ്. ലെസ്റ്റർ സിറ്റിയെ യുണൈറ്റഡ് മൂന്ന് ഗോളിന് തകർത്തപ്പോൾ അതിൽ രണ്ടെണ്ണം റാഷ്ഫഡിന്റേതായിരുന്നു. ഈ സീസണിൽ 24 ഗോളായി ഇംഗ്ലീഷുകാരന്. പകരക്കാരനായെത്തിയ ജെയ്ഡൻ സാഞ്ചോ പട്ടിക തികച്ചു.
ഒന്നാമതുള്ള അഴ്സണലിനും രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിക്കും യുണൈറ്റഡ് ഒരുപോലെ ഭീഷണി ഉയർത്തി. സിറ്റിയെക്കാൾ മൂന്ന് പോയിന്റ് പിന്നിലാണ് യുണൈറ്റഡ്. അഴ്സണലുമായുള്ള അന്തരം അഞ്ച് പോയിന്റ്. പരിശീലകൻ ടെൻ ഹാഗിന് കീഴിൽ മികച്ച പ്രകടനമാണ് യുണെെറ്റഡ് നടത്തുന്നത്.















