കൊടുമൺ > കാപ്പ കേസിലെ മകനെയടക്കം തിരഞ്ഞു വന്ന ക്വട്ടേഷൻസംഘം മക്കളെ കാണാതിരുന്നതിനെ തുടർന്ന് അമ്മയെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി. ഇളമണ്ണൂർ മാരൂർ, വടക്കേച്ചരുവിൽ സുജാത( 59 )യാണ് കല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. അക്രമികളുടെ അടിയും വെട്ടുമേറ്റ് അവശയായ സുജാതയെ അയൽവാസികളും നാട്ടുകരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ മരിച്ചു.
ചെവിയോട് ചേർന്ന് കമ്പി വടിയ്ക്കുള്ള അടിയേറ്റ് തലയും മുഖവും പിളർന്ന അവസ്ഥയിലാണ് സുജാതയെ ആശുപത്രിയിൽ എത്തിച്ചതെന്ന് അയൽവാസികൾ പറഞ്ഞു. കോടാലി, വടിവാൾ, കമ്പി വടി ,തുടങ്ങിയ മാരകായുധങ്ങളുമായെത്തിയ സംഘം കതക് വെട്ടിപ്പൊളിച്ചാണ് വീടിനകത്തുകറിയത്. സുജാതയുടെ മക്കളായ സൂര്യലാൽ , ചന്ദ്രലാൽ എന്നിവരെ അന്വേഷിച്ചാണ് അക്രമികൾ വീട്ടിലെത്തിയത്. കഞ്ചാവ്, മണ്ണ് കടത്ത്, ലഹരിമാഫിയ സംഘങ്ങളിൽപ്പെട്ടവരായിരുന്നു ഇരുവരുമെന്ന് പൊലീസ് പറഞ്ഞു.
സൂര്യലാൽ കാപ്പ കേസിലും പ്രതിയാണ്. കൊല്ലപ്പെട്ട സുജാതയുടെ മക്കൾ. കുന്നിടയിൽ കാട്ടുകാല പ്രദേശത്തു നിന്നും മണ്ണ് എടുത്തു കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഇടപെട്ട്എ തിർപക്ഷത്തെ ആക്രമിച്ച സംഘത്തിലെ അംഗങ്ങളായിരുന്നുവെന്ന് പറയുന്നു. സംഭവത്തിനു ശേഷം ഇരുവരും ഒളിവിലായിരുന്നു. സുജാതയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.