തെന്മല> തെങ്കാശി പാവൂര്‍ സത്രത്ത് മലയാളിയായ റെയില്‍വേ ഗേറ്റ് കീപ്പറെ ആക്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍.കൊല്ലം സ്വദേശിയായ യുവതിക്കുനേരേ വ്യാഴാഴ്ച രാത്രി എട്ടിനാണ് ആക്രമണമുണ്ടായത്.പത്തനാപുരം സ്വദേശി അനീഷാണ് പിടിയിലായത്.
കുന്നിക്കോട് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത ലൈംഗിക അതിക്രമ കേസിലെ പ്രതിയാണിയാള്‍. കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയശേഷം ചെങ്കോട്ടയില്‍ പെയിന്റിങ് ജോലി ചെയ്തു വരികയായിരുന്നു.തിരുനെല്‍വേലി- ചെങ്കോട്ട പാസഞ്ചര്‍ പോയശേഷം റെയില്‍വേ ഗേറ്റ് തുറന്നിട്ട് മുറിയിലിരിക്കുമ്പോഴായിരുന്നു ആക്രമണം.
ജീവനക്കാരിയുടെ നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും പ്രതി ഓടിരക്ഷപ്പെട്ടിരുന്നു.മധുര റെയില്‍വേ സ്പെഷ്യല്‍ പോലീസ് ടീം ചെങ്കോട്ടയില്‍നിന്നാണ് ഇയാളെ പിടികൂടിയത്.