ബംഗളൂരു> ബിജെപി ദേശീയ നേതാവിന്റെ അനുയായി കോണ്‍ഗ്രസില്‍ ചേര്‍ന്നു.വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് കാലുമാറ്റം.
പാര്‍ട്ടി ദേശീയ സെക്രട്ടറി സി ടി രവിയുടെ അനുയായിയും ചിക്കമംഗളൂരുവിലെ ലിംഗായത്ത് നേതാവുമായ എച്ച് ഡി തിമ്മയ്യ ആണ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.പല രണ്ടാം നിര ബിജെപി നേതാക്കളും ഉടന്‍ കോണ്‍ഗ്രസിലേക്ക് വരുമെന്ന് കര്‍ണാടക പിസിസി പ്രസിഡന്റ ഡി കെ ശിവകുമാര്‍ പറഞ്ഞു.
ശിവകുമാര്‍ തിമ്മയ്യയ്ക്ക് കോണ്‍ഗ്രസ് അംഗത്വം നല്കി സ്വീകരിച്ചു.