തിരുവനന്തപുരം > ജമാ അത്തെ ഇസ്ലാമി- ആര്‍എസ്എസ് കൂടിക്കാഴ്ച അപകടകരമെന്ന് എ എ റഹീം എംപി. രണ്ട് വര്‍ഗീയ ശക്തികള്‍ എന്താണ് ചര്‍ച്ച ചെയ്തതെന്ന് വ്യക്തമാക്കണമെന്നും എ എ റഹീം ആവശ്യപ്പെട്ടു.
ജമാ അത്തെ ഇസ്ലാമിയും ആര്‍എസ്എസും ഒരേ നാണയത്തിലെ രണ്ട് വശങ്ങളാണ്. ആര്‍എസ്എസിനെ ചര്‍ച്ച ചെയ്ത് നന്നാക്കാമെന്നാണോ ജമാ അത്തെ ഇസ്ലാമി കരുതുന്നത്?. യുക്തിസഹമായ ഒരു മറുപടി നല്കാന് ജമാ അത്തെ ഇസ്ലാമിക്ക് ആകുന്നില്ല. ഇതില്‍ കെപിസിസി നിലപാട് വ്യക്തമാക്കണം. ഇന്ത്യന്‍ മതനിരപേക്ഷതയ്ക്ക് വലിയ ഭീഷണിയാണ് കൂടിക്കാഴ്ച. ന്യൂനപക്ഷ പദ്ധതികള്‍ക്കായി നീക്കിവച്ചിരുന്ന തുക കേന്ദ്രം വെട്ടിക്കുറച്ചു. ഇത്തരത്തില്‍ വര്‍ഗീയ സംഘടനകള്‍ കൂടികാഴ്ച നടത്തിയത് ഇന്ത്യന്‍ മതനിരപേക്ഷതയ്ക്ക് ഭീഷണിയാണെന്നും എ എ റഹീം പറഞ്ഞു.