കൊച്ചി > കുഞ്ചാക്കോ ബോബനും രജീഷ വിജനും പ്രധാന കഥാപാത്രങ്ങളായി സൂപ്പർഹിറ്റ് സംവിധായകൻ അജയ് വാസുദേവ് സംവിധാനം നിർവ്വഹിക്കുന്ന “പകലും പാതിരാവും’ പ്രദർശനത്തിനൊരുങ്ങി. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻനിർമ്മിക്കുന്ന ചിത്രം നിരവധി കൗതുകങ്ങളും, പ്രത്യേകതകളും നിറഞ്ഞതാണ്. കുഞ്ചാക്കോ ബോബൻ്റെ അഭിനയജീവിതത്തിലെ തികച്ചും വ്യത്യസ്ഥമായ ഒരു കഥാപാത്രം.
ഒരു മലയോരത്തിൻ്റെ പശ്ചാത്തലത്തിലുള്ള ഒരു ത്രില്ലർചിത്രമാണ് അജയ് വാസുദേവ് ഒരുക്കുന്നത്. മെഗാസ്റ്റാർ മമ്മുട്ടി നായകനായി അഭിനയിക്കുന്ന ചിത്രങ്ങൾ മാത്രം ഒരുക്കിപ്പോന്ന അജയ് വാസുദേവ് മറ്റൊരു നായകൻ്റെ ചിത്രമൊരുക്കുന്നത് ഇതാദ്യമായിട്ടാണ്. തിങ്കളാഴ്ച്ച നിശ്ചയത്തിലൂടെ ശ്രദ്ധേയനായ കെ.യു.മോഹൻ, ദിവ്യദർശൻ ബിബിൻ ജോർജ്, ഗോകുലം ഗോപാലൻ, അമൽ നാസർ, തമിഴ് ജയ് ബീം വഞ്ചിയൂർ പ്രേംകുമാർ, എന്നിവരും നിരവധി പുതുമുഖങ്ങളും കഥാപാത്രങ്ങളാകുന്നു.
തിരക്കഥ -നിഷാദ് കോയ. സുജേഷ് ഹരിയുടെ വരികൾക്ക് സ്റ്റീഫൻ ദേവസ്സി ഈണവും. ഫയസ് സിദ്ദിഖ് ഛായാഗ്രഹണവും എഡിറ്റിംഗ് – റിയാസ് ബദർകലാസംവിധാനം ജോസഫ് നെല്ലിക്കലും നിർവ്വഹിക്കുന്നു. മേക്കപ്പ് -ജയൻ പൂങ്കുളം കോസ്റ്റ്യും’ ഡിസൈൻ. ‘ ഐഷാ ഷഫീർ സേഠ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – മനേഷ് ബാലകൃഷ്ണൻ. അസ്സോസ്സിയേറ്റ് ഡയറക്ടർ -ഉനൈസ് – എസ്.. സഹസംവിധാനം -അഭിജിത്ത്. പി.ആർ., ഷഫിൻ സുൾഫിക്കർ ,.സതീഷ് മോഹൻ, ഹുസൈൻ, ഫിനാൻസ് കൺട്രോളർ- ശ്രീജിത്ത് മണ്ണാർക്കാട് . ‘ഓഫീസ് നിർവ്വഹണം -രാഹുൽ പ്രേംജി, അർജുൻ രാജൻ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ജിസൻ പോൾ, പ്രൊഡക്ഷൻ – കൺട്രോളർ- സുരേഷ് മിത്രക്കരി . പ്രൊജക്റ്റ് ഡിസൈനർ – ബാദ്ഷ. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി.
കോ-പ്രൊഡ്യൂസേർസ് – ബൈജു ഗോപാലൻ, വി.സി.പ്രവീൺ. പി ആർ ഒ വാഴൂർ ജോസ്. ഫോട്ടോ – പ്രേംലാൽ പട്ടാഴി. മാർച്ച് മൂന്നിന് ഗോകുലം മൂവീസ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. .