ന്യൂഡൽഹി
ത്രിപുരയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നത ഉദ്യോഗസ്ഥരുമായി രഹസ്യയോഗം ചേർന്നതിൽ നടപടി ആവശ്യപ്പെട്ട് സിപിഐ എം ജനറൽ സെക്രട്ടറി സീതറാം യെച്ചൂരി. തെരഞ്ഞെടുപ്പിനെ അമിത് ഷാ സ്വാധീനിക്കാൻ ശ്രമിച്ചെന്നും പെരുമാറ്റച്ചട്ടം ലംഘിച്ചെന്നും കമീഷന് നൽകിയ പരാതിയിൽ യെച്ചൂരി വ്യക്തമാക്കി.
ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണം. തിങ്കളാഴ്ച കമീഷനെ സന്ദർശിച്ച യെച്ചൂരിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം അമിത് ഷാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ നീക്കം നടത്തുന്നതായി മുന്നറിയിപ്പ് നൽകിയിരുന്നു. പ്രത്യേക നിരീക്ഷകരിൽനിന്ന് വിഷയത്തിൽ റിപ്പോർട്ട് തേടണമെന്നും നിഷ്പക്ഷ തെരഞ്ഞെടുപ്പ് നടത്തുമെന്ന ഉറപ്പ് പാലിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.















