തിരുവനന്തപുരം > ബിബിസി ഓഫീസുകളിൽറെയ്ഡ് നടത്തിയ സംഭവം വിലകുറഞ്ഞ പകവീട്ടലാണെന്ന് എ എ റഹീം എംപി. ഇന്ത്യൻ ഭരണഘടന ഉറപ്പ് തരുന്ന ഏതൊരു പൗരനുമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നാക്രമണമാണിതെന്നും റഹീം ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
‘എന്നെ വിമർശിക്കാനുള്ള’ മാധ്യമ സ്വാതന്ത്ര്യം ഇവിടെ ഒരുത്തനും അനുവദിച്ചു തന്നിട്ടില്ലെന്ന നരേന്ദ്രമോദിയുടെ ഭീഷണിയാണിത്. ബിബിസിയോട് മാത്രമല്ല, മറ്റെല്ലാ മാധ്യമങ്ങളോടും വ്യക്തികളോടുമെല്ലാമുള്ള സന്ദേശം. എന്നെ വിമർശിച്ചാൽ, തുലച്ചുകളയുമെന്ന ഭീഷണി. അദാനിയുടെ തട്ടിപ്പുകളെ കുറിച്ചു അന്വേഷണമില്ല, റെയ്ഡില്ല,
പ്രതികരണവുമില്ല. ചരിത്രം പറഞ്ഞ ബിബിസിയ്ക്ക് റെയ്ഡ്!!. ഇന്ത്യൻ ജനാധിപത്യം ഇതിനൊക്കെയും കണക്കു ചോദിക്കാതെ കടന്നുപോകില്ല.മോദി സർക്കാരിന്റെ അമിതാധികാര പ്രവണതകൾക്കെതിരെ പ്രതിഷേധിക്കണമെന്നും റഹീം പറഞ്ഞു.