കൊച്ചി> സംസ്ഥാനത്തെ എല്ലാ ബസുകളിലും ക്യാമറ നിരീക്ഷണം ഏർപ്പെടുത്താൻ തീരുമാനം. ഫെബ്രുവരി 28നകം ബസുകളിൽ ക്യാമറ സ്ഥാപിക്കാൻ കൊച്ചിയിൽ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനമായി. ബസുകളുടെ മുമ്പിലും പിറകിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാനാണ് തീരുമാനം.
ഡ്രൈവർമാർക്ക് ലൈസൻസ് ഇല്ലെങ്കിൽ ബസിന്റെ ഫിറ്റ്നസും സർട്ടിഫിക്കറ്റും പെർമിറ്റും റദ്ദാക്കും. ബസിന്റെ സമയക്രമം പരിശോധിക്കാൻ സംസ്ഥാന തലത്തിൽ കമ്മിറ്റി രൂപീകരിച്ച് പഠനം നടത്തും. ഓരോ ബസുകളുടേയും ചുമതല ഓരോ ഉദ്യോഗസ്ഥന് വീതിച്ച് നൽകാനും ബസുകൾ നിയമ ലംഘനം നടത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ കൂടി ഉത്തരവാദിയാകുമെന്നും മന്ത്രി വ്യക്തമാക്കി.