ന്യൂഡൽഹി> ബിബിസി ഓഫീസുകളിൽ ആദായനികുതി വകുപ്പ് നടത്തുന്ന പരിശോധനയിൽ കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇപ്പോഴും ഇന്ത്യയെ ജനാധിപത്യത്തിന്റെ മാതാവ് എന്ന് വിളിക്കുന്നു എന്ന പരിഹാസത്തോടെയാണ് യെച്ചൂരി ട്വീറ്റ് പങ്കുവെച്ചത്.
‘ആദ്യം ബിബിസി ഡോക്യുമെന്ററികൾ നിരോധിച്ചു. അദാനി വിഷയത്തിൽ ജെപിസി അന്വേഷണം ഇല്ലാതിരിക്കുക. ഇപ്പോൾ ബിബിസി ഓഫീസുകളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ഇപ്പോഴും ഇന്ത്യയെ ജനാധിപത്യത്തിന്റെ മാതാവ് എന്ന് വിളിക്കുന്നു’- യെച്ചൂരി ട്വീറ്റ് ചെയ്തു.
ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യൂമെന്ററിക്ക് പിന്നാലെയാണ് ബിബിസിയുടെ പ്രധാന ഓഫീസുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടത്തിയത്. ബിബിസിയുടെ ഡൽഹിയിലെയും മുംബൈയിലെയും ഓഫീസുകളിലാണ് റെയ്ഡ് നടന്നത്.