നടത്തറ ( തൃശൂർ)> റേഷൻ കടകളിലെത്തി ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻ സാധിക്കാത്തവർക്ക് ഓട്ടോറിക്ഷ തൊഴിലാളികളുടെ സഹായത്തോടെ റേഷൻ വീടുകളിലേക്ക് എത്തിക്കുന്ന ‘ഒപ്പം’ പദ്ധതിക്ക് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ മന്ത്രി അഡ്വ. ജി ആർ അനിൽ നിർവഹിച്ചു. കേരളത്തിൽ 100 ശതമാനം റേഷൻ കാർഡ് ഉടമകളുള്ള ജില്ലയായി തൃശൂരിനെ മന്ത്രി പ്രഖ്യാപിച്ചു. ചടങ്ങിൽ മന്ത്രി അഡ്വ. കെ രാജൻ അധ്യക്ഷനായി.
പി ബാലചന്ദ്രൻ എംഎൽഎ, കലക്ടർ ഹരിത വി കുമാർ, റേഷനിങ് കൺട്രോളർ കെ മനോജ് കുമാർ, ഡെപ്യൂട്ടി കൺട്രോളർ അജിത്ത്കുമാർ, എഡിഎം റെജി പി ജോസഫ്, ജില്ലാ സപ്ലൈഓഫീസർ പി ആർ ജയചന്ദ്രൻ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ രവി, നടത്തറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, വൈസ് പ്രസിഡന്റ് പി ആർ രജിത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർ കെ വി സജു തുടങ്ങിയവർ സംസാരിച്ചു.