കൊച്ചി> മട്ടാഞ്ചേരിയിലെ ഹാലെഗ്വ ഹാളില്‍ നടക്കുന്ന, ചെന്നൈയില്‍ നിന്നുള്ള യുവഫോട്ടോഗ്രാഫര്‍ വെട്രിവേലിന്റെ ഫോട്ടോഗ്രാഫി പ്രദര്‍ശനമായ നെയ്തലിന്റെ ഭാഗമായി തയ്യാറാക്കിയ വീഡിയോ, ‘നെയ്തല്‍’, വിഖ്യാത തമിഴ് നോവലിസ്റ്റായ പെരുമാള്‍ മുരുകന്‍ നാളെ വൈകീട്ട് അഞ്ചിന് ഗാലറിയില്‍ നിര്‍വഹിക്കും. പ്രകാശനത്തിന് ശേഷം വീഡിയോ, ഗാലറിയില്‍ പ്രദര്‍ശിപ്പിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
വെട്രിവേല്‍ പ്രൊഡക്ഷന്‍സ് നിര്‍മിച്ച വീഡിയോ, കാലാവസ്ഥാ വ്യതിയാനങ്ങള്‍, കുടിയൊഴിപ്പിക്കല്‍, ആഗോളതാപനം തുടങ്ങിയ ജീവിതപ്രശ്‌നങ്ങള്‍ നേരിടുകയും അതിന്റെ ആഘാതങ്ങള്‍ നിശബ്ദമായി സഹിക്കുകയും ചെയ്യുന്ന മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ജീവിതത്തെയും പോരാട്ടങ്ങളെയും പ്രതിഫലിപ്പിക്കുന്നതാണ്. ഈ സമൂഹത്തിനിടയില്‍ താന്‍ നടത്തിയ പതിവ് സന്ദര്‍ശനങ്ങളും അവരുമായുള്ള ഇടപഴകലും അവരുടെ ജീവിതം വളരെ അടുത്തുനിന്നു മനസ്സിലാക്കാന്‍ സഹായിച്ചതിന്റെ പ്രതിഫലനമാണ് തന്റെ ഫോട്ടോഗ്രാഫുകള്‍ എ്ന്ന പോലെത്തന്നെ ഈ വിഡിയോയുമെന്ന് 18കാരനായ വെട്രിവേല്‍ പറഞ്ഞു.
മട്ടാഞ്ചേരിയിലുള്ള ഹല്ലേഗ്വ ഹാളില്‍ നടക്കുന്ന വെട്രിയുടെ ഫോട്ടോഗ്രാഫുകളുടെ പ്രദര്‍ശനമായ ‘നെയ്തല്‍’ ഫെബ്രുവരി 20 വരേക്ക് നീട്ടിയതായി സംഘാടകര്‍ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..