ന്യൂഡല്‍ഹി> ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് അനുമതി നല്‍കുന്നത് സംബന്ധിച്ചുള്ള നടപടികള്‍ തുടരുകകയാണെന്ന് കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച് ഇതിനോടകം തന്നെ കെഎസ്ഐഡിസി അന്തിമ ടെക്നോ എക്കണോമിക് ഫീസ്ബിലിറ്റി സ്റ്റഡി റിപ്പോര്‍ട്ടും മറ്റ് അനുബന്ധ രേഖകളും കേന്ദ്ര ഗവണ്മെന്റിന് സമര്‍പ്പിച്ചു കഴിഞ്ഞതായും പരിശോധന നടന്നുവരുന്നതായും കേന്ദ്രം അറിയിച്ചു.
ശബരിമല ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടിന്റെ പുരോഗതിയെ കുറച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നല്കിയ മറുപടിയിലാണ് കേന്ദ വ്യോമയാന മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.