കൊച്ചി> ഭരണഘടനാ സാക്ഷരത ലക്ഷ്യമിടുന്ന ‘നമ്മുടെ ഭരണഘടനയെ അറിയുക’ സർട്ടിഫിക്കറ്റ് കോഴ്സിന് ഫെബ്രുവരി 14ന് തുടക്കമാകും. മുഖ്യമന്ത്രി അധ്യക്ഷനായി പൊതുഭരണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള യൂത്ത് കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമിയും നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസും (നുവാൽസ്) ചേർന്നാണ് കോഴ്സ് ആവിഷ്കരിച്ചിരിക്കുന്നത്.
ഉച്ചയ്ക്ക് 12 മണിക്ക് കളമശ്ശേരിയിലെ നുവാൽസ് ക്യാമ്പസിൽ നിയമ, വ്യവസായമന്ത്രി പി രാജീവ് ദ്ഘാടനം ചെയ്യും.വൈസ് ചാ൯സലർ സിരി ജഗ൯, അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്ണ കുറുപ്പ് എന്നിവർ പങ്കെടുക്കും.
ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെക്കുറിച്ചും സമൂഹത്തിൽ അതിനുള്ള പ്രാധാന്യത്തെക്കുറിച്ചുമുള്ള ബോധവൽക്കരണമാണ് കോഴ്സിന്റെ ലക്ഷ്യം. ലേണിംഗ് മാനേജ്മെൻറ് സിസ്റ്റമായ https://lms.kyla.kerala.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈൻ സെർട്ടിഫിക്കേഷൻ കോഴ്സായി ലഭ്യമാകും. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഇ-സെർട്ടിഫിക്കറ്റ് ലഭിക്കും.