തിരുവനന്തപുരം> കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ മോഷണക്കുറ്റം ആരോപിച്ച് ചോദ്യം ചെയ്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത ആദിവാസി യുവാവ് വിശ്വനാഥന്റെ (46) കുടുംബത്തിന് സർക്കാർ 2 ലക്ഷം രൂപ ധനസഹായം അനുവദിച്ചു. മരണം സംബന്ധിച്ച കാര്യങ്ങൾ അന്വേഷിക്കുമെന്നും മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.
ഭാര്യയുടെ പ്രസവാവശ്യത്തിനാണ് വിശ്വനാഥൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ ഒന്നോടെ കൽപ്പറ്റ പുഴമുട്ടി സ്വദേശിയായ വിശ്വനാഥൻ ആശുപത്രിയുടെ മുറ്റത്തുനിന്ന് പുറത്തേക്കോടുകയായിരുന്നു. അന്വേഷണത്തിനിടെ ശനിയാഴ്ച രാവിലെ ആശുപത്രിക്ക് സമീപം മരത്തിൽ മുണ്ടുപയോഗിച്ച് തൂങ്ങിമരിച്ച നിലയിൽ ഇയാളെ കണ്ടെത്തുകയായിരുന്നു.
മോഷണം നടത്തിയെന്നുപറഞ്ഞ് ആശുപത്രി സുരക്ഷാ ജീവനക്കാർ ചോദ്യംചെയ്തതിലുള്ള മനോവിഷമമാണ് മരണത്തിന് കാരണമെന്ന് കാണിച്ച് ബന്ധുക്കൾ പരാതിനൽകിയിരുന്നു.