തിരുവനന്തപുരം
വാഹനാപകടങ്ങളുടെ പശ്ചാത്തലത്തിൽ സ്കൂൾ വാഹനങ്ങളുടെ പ്രത്യേക പരിശോധനയുമായി മോട്ടോർ വാഹനവകുപ്പ്. തിങ്കൾമുതൽ വെള്ളിവരെ സേഫ് സ്കൂൾ ബസ് ഓപ്പറേഷൻ നടത്തും. കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് രണ്ടുപേർ മരിക്കാനിടയായ സംഭവത്തെതുടർന്നാണ് സുരക്ഷാപരിശോധന കർശനമാക്കാൻ ട്രാൻസ്പോർട്ട് കമീഷണർ അടിയന്തരമായി ഉത്തരവിട്ടത്.വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകളിലും വിദ്യാർഥികളുടെ യാത്രയ്ക്ക് ഉപയോഗിക്കുന്ന മറ്റ് വാഹനങ്ങളിലുമാണ് പ്രത്യേക സുരക്ഷാ പരിശോധന. രാവിലെ സ്കൂൾ തുടങ്ങിയതിനുശേഷമുള്ള സമയവും അവസാനിക്കുന്നതിനുമുമ്പുള്ള സമയവുമായിരിക്കും പരിശോധന.
കുട്ടികൾ പരിഭ്രാന്തരാകുന്ന സാഹചര്യം ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും പരിശോധന കഴിയുന്നത്ര വേഗത്തിൽ പൂർത്തിയാക്കണമെന്നും മോട്ടോർ വാഹന ഉദ്യോഗസ്ഥരോട് ട്രാൻസ്പോർട്ട് കമീഷണർ നിർദേശിച്ചിട്ടുണ്ട്. വാഹനങ്ങളിൽ സുരക്ഷാവീഴ്ചകൾ കണ്ടെത്തിയാൽ ഇ-–- ചെല്ലാൻ തയ്യാറാക്കുന്നതിനു പുറമെ തുടർ സർവീസുകൾക്കുമുമ്പ് അവ പരിഹരിച്ചെന്ന് ഉറപ്പുവരുത്തും. എൻഫോഴ്സ്മെന്റ് വിഭാഗത്തിലെയും ആർടിഒ, സബ് ആർടിഒകളിലെയും എംവിഐ, എഎംവിഐമാരും പങ്കെടുക്കും.
ഇവ പരിശോധിക്കും
● വാഹനങ്ങളുടെ സുരക്ഷാ സംവിധാനങ്ങളും മെക്കാനിക്കൽ കണ്ടീഷനും
● വാഹനങ്ങളിലെ ഫയര്‍ എക്സിങ്ക്യൂഷര്, എമർജൻസി വാതിൽ, ഫസ്റ്റ് എയ്ഡ് ബോക്സ്, സ്പീഡ് ഗവർണർ, വാഹനത്തിന്റെ പൊതുവായ കണ്ടീഷൻ, ഓവർലോഡ് എന്നിവ
● മദ്യപിച്ച് സർവീസ്
നടത്തുന്ന ഡ്രൈവർമാരെ കണ്ടെത്താൻ ബ്രീത്ത്
അനലൈസർ