കൊച്ചി> ചിന്തിപ്പിക്കുന്ന, മനോഹരമായ മികച്ച അനുഭവമാണ് കൊച്ചി ബിനാലെയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ബിനാലെ കാണാനെത്തിയ മന്ത്രി ഫോര്‍ട്ട് കൊച്ചി ആസ്പിന്‍വാള്‍ ഹൗസില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു. ഏതു കാലഘട്ടത്തിലും കലാകാരന്മാര് സമൂഹത്തോട് സംസാരിക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്.
പരിസ്ഥിതി, മനുഷ്യന്, മനസ്സ്, ശരീരം, രാഷ്ട്രീയം, ജെന്‍ഡര്‍, യുദ്ധം, സംസ്കാരങ്ങള്‍ എല്ലാം ബിനാലെയിലെ വിഷയങ്ങളാണെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയെ ഫോര്‍ട്ട് കൊച്ചി ആസ്പിന്‍വാള്‍ ഹൗസില്‍ ബിനാലെ ഫൗണ്ടേഷന് പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി സ്വീകരിച്ചു.