തിരുവനന്തപുരം > മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മാതൃഭൂമി മുന്‍ ബ്യൂറോ ചീഫുമായ ജി ശേഖരന് നായര്‍ (75) അന്തരിച്ചു. ശനിയാഴ്ച രാവിലെ 11 മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് രണ്ടാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു.
ജി ശേഖരൻനായരുടെ നിര്യാണത്തിൽമുഖ്യമന്ത്രി പിണറായി വിജയൻഅനുശോചിച്ചു. തലസ്ഥാനത്തെ മാധ്യമ പ്രവർത്തകരിൽപ്രമുഖനായിരുന്നു അദ്ദേഹം. രാഷ്ട്രീയവും സാമൂഹികവുമായ അനേകം വിഷയങ്ങളിൽ ശേഖരൻ നായർ എഴുതിയ വാർത്തകൾ ശ്രദ്ധ നേടുകയും ചലനങ്ങൾസൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. സാമൂഹിക പ്രശ്നങ്ങളിൽനിരന്തരം ഇടപെടുന്ന അദ്ദേഹം എതിരഭിപ്രായക്കാരോടു പോലും തികഞ്ഞ സൗഹൃദമാണ് കാത്തുസൂക്ഷിച്ചതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
പ്രസ് ക്ലബ് മുന്‍ സെക്രട്ടറി കൂടിയായിരുന്ന ജി ശേഖരന് നായരുടെ നിര്യാണത്തില്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍ അനുശോചിച്ചു. സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച മികച്ച പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകളോളം നിയമസഭാ റിപ്പോര്‍ട്ടിംഗ് രംഗത്തും ശേഖരന് നായര്‍ തന്റെ പ്രതിഭ തെളിയിച്ചതാണ് എന്നും സ്പീക്കര്‍ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും മാധ്യമ സുഹൃത്തുക്കളുടേയും ദുഃഖത്തില്‍ പങ്ക് ചേരുന്നതായും സ്പീക്കര്‍ അറിയിച്ചു.
1980ല്‍ മാതൃഭൂമിയില്‍ ചേര്‍ന്ന ജി ശേഖരന് നായര്‍ തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, ആലപ്പുഴ എന്നിവിടങ്ങളില്‍ ബ്യൂറോ ചീഫായും കോഴിക്കോട് ചീഫ് സബ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലെ മികവിന് മൂന്ന് സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം പ്രസ് ക്ലബ്ബ് സെക്രട്ടറിയായും പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.