ഭോപ്പാൽ
ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ ആൺകുട്ടികളുടെ ഫുട്ബോളിൽ കേരളത്തിന് സ്വർണം. ഫൈനലിൽ കർണാടകത്തെ രണ്ട് ഗോളിന് തോൽപ്പിച്ചു. കെ കിരണും സി പി ശ്രീരാജും ഗോളടിച്ചു. യൂത്ത് ഗെയിംസിൽ ഫുട്ബോൾ സ്വർണം ആദ്യമാണ്.
പഞ്ചാബിനോട് 1–-2ന് തോറ്റശേഷമാണ് ഗെയിംസിൽ കേരളത്തിന്റെ കുതിപ്പ്. അരുണാചൽപ്രദേശിനെയും (3–-1) മധ്യപ്രദേശിനെയും (5–-0) തോൽപ്പിച്ചാണ് സെമിയിലെത്തിയത്. മേഘാലയയെ 5–-3ന് കീഴടക്കി ഫൈനലിൽ കടന്നു. അഞ്ച് കളിയിൽ നേടിയത് 16 ഗോൾ. അഞ്ചെണ്ണം വഴങ്ങി. ഷിബിൻ നാല് ഗോൾ നേടി.
ടീം: സി പി നന്ദകിഷോർ (ക്യാപ്റ്റൻ), പി ഷിബിൻ (വൈസ് ക്യാപ്റ്റൻ), എ കെ കമാലുദീൻ (ഗോളി), എം പി സുജിത്, കെ എ ശ്രീരാജ്, കെ പി മുഹമ്മദ് കൗഫ്, മുഹമ്മദ് ഷാഫി, കെ കിരൺ, സി പി ശ്രീരാജ്, എ പി അൽ യാസ, പി എം അക്ഷയ്, ജെനിൻ ജെറാൾഡ്, സി ജെ ഷാരോൺ, ടി പി മുഹമ്മദ് ഹാസിൻ, ജോബിൻ ജോസഫ്, സി സചിൻ സുനിൽ, എ എസ് അൽകേഷ്, പി കെ അബ്ദുൽ ദിനു, എസ് അഭിജിത്, സി പി മുഹമ്മദ് ഷിനാദ്. കോച്ച്: എം അൻവർ സാദത്ത്, മാനേജർ: കെ അജിരാജ്.