ന്യൂഡൽഹി> പി എഫ് പെൻഷൻ വിഷയത്തിൽ ശമ്പളത്തിന് ആനുപാതികമായി പെൻഷൻ നൽകണമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കുക, മിനിമം പെൻഷൻ 9000 രൂപയാക്കുക എന്നീ ആവശ്യങ്ങളുയർത്തി ഇടത് എംപിമാർ വെള്ളിയാഴ്ച ധർണ നടത്തും. രാവിലെ 10:45ന് പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലാണ് ധർണ.