ഗാസിയാബാദ്> ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലാ കോടതിയിലേക്ക് ഓടിക്കയറിയ പുലി നിരവധിപേരെ ആക്രമിച്ചു. ബുധൻ വൈകിട്ട് നാലിനാണ് സംഭവം. കോടതിയുടെ ഓഫീസിന് പുറത്ത് ചെരുപ്പ്തുന്നുന്ന തൊഴിലാളിയെ ആണ് ആദ്യം ആക്രമിച്ചത്. ഇത് കണ്ട് ആളുകൾ ബഹളം വച്ചതോടെ കോടതിയുടെ ഒന്നാം നിലയിലേക്ക് പുലി കയറി. ഇവിടെയുണ്ടായിരുന്ന അഭിഭാഷകനെയും കേസിനെത്തിയ കക്ഷികളെയും ആക്രമിച്ചു. അഞ്ച്പേർക്ക് പരിക്കേറ്റതായാണ് വിവരം. വൈകിയും പുലിയെ പിടികൂടിയിട്ടില്ല. പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്.