ലണ്ടൻ
ഇംഗ്ലണ്ടിലെ ഓവൽ ക്രിക്കറ്റ് സ്റ്റേഡിയം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിന് വേദിയാകും. ജൂൺ ഏഴിനാണ് ഫൈനൽ. ഐപിഎൽ ഫൈനൽ, ആഷസ് എന്നിവകൂടി പരിഗണിച്ചാണ് തീയതി നിശ്ചയിച്ചത്. മെയ് 28നാണ് ഐപിഎൽ ഫൈനൽ. ആഷസ് ജൂൺ 16നാണ് തുടങ്ങുന്നത്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ രണ്ടാമത്തെ ഫൈനലാണിത്. ന്യൂസിലൻഡാണ് നിലവിലെ ചാമ്പ്യൻമാർ.
ഇന്ത്യ–-ഓസ്ട്രേലിയ പരമ്പര, ന്യൂസിലൻഡ്–-ശ്രീലങ്ക പരമ്പര, ദക്ഷിണാഫ്രിക്ക–-വെസ്റ്റിൻഡീസ് പരമ്പര എന്നിവയാണ് ഇനി ശേഷിക്കുന്നത്. ഇതുവരെ ഫൈനലിസ്റ്റുകളായിട്ടില്ല. ഓസ്ട്രേലിയ, ഇന്ത്യ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകൾക്കാണ് സാധ്യത.
ഓസ്ട്രേലിയക്ക് ഇന്ത്യക്കെതിരെ ഒരു സമനില മതി. ഇന്ത്യക്ക് 3–-1ന്റെ ജയംവേണം.