കൊല്ലം> കൊല്ലം പുതിയകാവില്‍ അനധികൃത ബോംബെ മിഠായി കേന്ദ്രത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന. വൃത്തിഹീനമായ സാഹചര്യത്തില്‍ മിഠായി ഉല്‍പ്പാദിപ്പിക്കുന്നതായി പരിശോധനയില്‍ കണ്ടെത്തി.നിരോധിത നിറങ്ങള്‍ ഉപയോഗിച്ചാണെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കണ്ടെത്തല്‍. സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് ഡെപ്യൂട്ടി കമ്മീഷണര്‍ ജേക്കബ് തോമസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.ഈ കെട്ടിടം പൂട്ടി.
തഴപ്പായിക്ക് നിറം മുക്കുന്ന കളർ പൗഡർ ആണ് ഇവർ ബോംബെ മുട്ടായി ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്നത് .ഇവിടെ നിർമ്മിക്കുന്ന മിട്ടായി കൊല്ലം ആലപ്പുഴ അഴീക്കൽ ബീച്ചുകളിലും ഉത്സവപ്പറമ്പുകളിലും സ്കൂളുകളുടെ മുൻപിലുമാണ് 25 ഓളം വരുന്ന തൊഴിലാളികൾ വിറ്റഴിക്കുന്നത് . വൃത്തിഹീനമായ ചുറ്റുപാടിലാണ് ഇവർ ഇത് ഉണ്ടാക്കുന്നതും താമസിക്കുന്നതും. മിഠായി ഉണ്ടാക്കുന്നതിന് സമീപം ക്ലോസറ്റ് പൊട്ടിയൊലിക്കുന്നുണ്ടായിരുന്നു.